അടിമാലി: 2018ലെ പ്രളയക്കെടുതിക്ക് ശേഷം കൊന്നത്തടി പഞ്ചായത്തിൽ ദുരിതാശ്വാസം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്.1400ഓളം പേർക്ക് പ്രളയദുരിതാശ്വാസമായി പഞ്ചായത്ത് പരിധിയിൽ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും അനർഹരായവർ പലരും സഹായം കൈപ്പറ്റിയെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.പ്രളയമൊഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും അർഹരായവർ ചിലർ ആനുകൂല്യവും കാത്ത് പടിക്ക് പുറത്ത് നിൽക്കുന്നു.പ്രത്യേക സംഘത്തെ നിയോഗിച്ച് ഇക്കാര്യത്തിൽ അന്വേഷണം നടത്തണം.അനർഹമായി ആനുകൂല്യം കൈപ്പറ്റിയ മുഴുവൻ ആളുകളേയും അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടു വരാൻ നടപടി ഉണ്ടാകണമെന്നും കോൺഗ്രസ് നേതാക്കളായ സി കെ പ്രസാദും വി കെ മോഹനനും ആവശ്യപ്പെട്ടു.