കാഞ്ഞിരപ്പള്ളി: കേരള വനം വന്യജീവി വകുപ്പിന്റെ വന്യ ജീവി വാരോഘോഷം 2020 തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വെബിനാറും പൊതു വിഭാഗത്തിനും വിദ്യാർത്ഥികൾക്കുമായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.' കാടറിവ് 'എന്ന പേരിട്ടിരിക്കുന്ന വെബിനാർ പീരുമേട്,പെരിയാർ വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ( പ്രൊജക്ട് ടൈഗർ) പി.യു.സാജു ഉദ്ഘാടനം ചെയ്തു . പെരിയാർ ടൈഗർ റിസർവിലെ കൺസേർവഷൻ ബയോളജിസ്റ്റ് അനൂപ് വി മുഖ്യപ്രഭാഷണം നടത്തി . പെരിയാർ ടൈഗർ റിസർവിലെ അസി. നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സുനിൽ സി.ജി. മോഡറേറ്ററായി. വെബിനാറിൽ കോരുത്തോട്, പമ്പാവാലി, പീരുമേട് എന്നീ മേഖലകളിൽ നിന്നായി 79 കുട്ടികൾ പങ്കെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അജയ്‌ഘോഷ്,പ്രിയ ജോസഫ് എന്നിവർ നേതൃത്വം നൽകി.