
നെടുംകുന്നം: നെടുംകുന്നം 15 വാർഡിലെ കൊച്ചുകുളം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 3. 30 ന് ഡോ എൻ. ജയരാജ് എം.എൽ. എ നിർവ്വഹിക്കും. 1322,000 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് രവി വി. സോമൻ അദ്ധ്യക്ഷത വഹിക്കും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ബാലഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.