rrr

കോട്ടയം: 30 ൽ കൂടുതൽ ആളുകൾ നിങ്ങളുടെ സ്റ്റാറ്റസ് കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ദിവസേന 500 രൂപ വരെ നേടാം- കഴിഞ്ഞ ദിവസം ഒട്ടുമിക്ക ആളുകളുടേയും വാട്സ് ആപ്പ് സ്റ്റാറ്റസായിരുന്നു ഇത്. എന്നാൽ ഈ സ്റ്റാറ്റസിലൂടെ പണമല്ല മുട്ടൻ പണിയാണ് വരാൻ പോകുന്നതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.

തട്ടിപ്പിങ്ങനെ

തട്ടിപ്പ് സംഘം നൽകുന്ന ലിങ്ക് സ്റ്റാറ്റസാക്കുമ്പോൾ അതിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള വെബ്‌സൈറ്റിലേക്ക് പോകും. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനായി നമ്മുടെ വിവരങ്ങൾ ആവശ്യപ്പെട്ടും. ഇതു നൽകിയാൽ ബാങ്കിംഗ് വിവരങ്ങൾ അടക്കം ചോരുകയും ഇത് തട്ടിപ്പുകൾക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യും.