തൃക്കൊടിത്താനം : തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ടുചിറ കുട്ടികളുടെ പാർക്കിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ പഞ്ചായത്തംഗം വി.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിക്കും. 2015-16 ൽ പഞ്ചായത്തിന് ലഭിച്ച വേൾഡ് ബാങ്ക് ഷെയറും പഞ്ചായത്ത് ഫണ്ടും ചേർത്ത് 32 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കുറയുന്നതോടെ ദൈനംദിനം സ്റ്റേഡിയത്തിന്റെ പ്രവർത്തനം തുടങ്ങും