കോട്ടയം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിൽ നിർമ്മാണം പൂർത്തീകരിച്ച ക്വാർട്ടേഴ്‌സ് സമുച്ചയം 12 ന് ഉച്ചകഴിഞ്ഞ് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായിരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അനിത മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. മുൻ എം.എൽ.എ വി.എൻ വാസവൻ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസ്, ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ ഡോ. എം.ജെ ജലജ, പഞ്ചായത്ത് അംഗം ഏലിയാമ്മ അനിൽ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.