കുറവിലങ്ങാട് : അന്യസംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ കോഴായിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഫലങ്ങളെല്ലാം എല്ലാം നെഗറ്റിവായി. 74 പുരുഷന്മാരും 17 സ്ത്രീകളും ഉൾപ്പടെ 91 പേർക്കാണ് പരിശോധന നടത്തിയത്. കൂടല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോന്റെ നേതൃത്വത്തിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും നഴ്‌സ്മാരും പാലിയേറ്റിവ് നഴ്സ്മാരും ആശാ പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ആന്റിജൻ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുറവിലങ്ങാട് പഞ്ചായത്തിൽ ഒന്നാം വാർഡ് പൂർണമായും 14ാം വാർഡ് ഭാഗീകമായും കണ്ടെയ്ൻമെന്റ് സോണാണ്.