
കട്ടപ്പന: പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഇടപ്പൂക്കുളം ഇരമംഗലത്ത് ജോസഫിന്റെ മകൾ അനഘ(17) യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുല്ല് ചെത്താനായി പുറത്തുപോയ സഹോദരിമാർ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടൻതന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മേരികുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.