പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 5ാം വാർഡിലെ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ നിർവഹിച്ചു. അങ്കണവാടിക്കായി സൗജന്യമായി സ്ഥലം വിട്ടുനൽകിയ മാളിയക്കൽ ഭവാനിയമ്മയേയും, സ്ഥലം കണ്ടെത്താൻ ഇടപെട്ട ഞാലിപ്പറമ്പിൽ കെ സന്തോഷിനേയും ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ കെ.ജി. കണ്ണൻ അദ്ധ്യക്ഷനായി.ബി രവീന്ദ്രൻ നായർ, ഉഷാ ശ്രീകുമാർ, എം.ഡി. ബേബി, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, അങ്കണവാടി വർക്കർ, ഹെൽപർ എന്നിവർ പങ്കെടുത്തു.