
കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. കൊവിഡ് മാനദണ്ഡം പാലിച്ച് പ്രചരണം നടത്തുമ്പോൾ മാസ്ക് തന്നെ മുഖ്യ ആകർഷണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും നേതാക്കന്മാരുടെ ചിത്രവും പതിപ്പിച്ച മാസ്കുകൾ നിർമ്മിച്ച് കോട്ടയം ഫോട്ടോ വേൾഡ് പിക്സ് ആൻഡ് ഫ്രെയിം സുരേഷ് കുമാർ തിരഞ്ഞെടുപ്പൊരുക്കം തുടങ്ങി കഴിഞ്ഞു.
വീഡിയോ: ശ്രീകുമാർ ആലപ്ര