വൈക്കം : വല്ലകം പടിഞ്ഞാറക്കരയിൽ പൊട്ടി കിടന്ന ലൈനിൽ നിന്നും വൈദ്യുതിയാഘാതമേറ്റ് മരിച്ച രാജുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും മക്കളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ബി.ജെ.പി ഉദയനാപുരം പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ജീവനകാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബി.ജെ.പി ഉദയനാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധ പരിപാടി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് വിനൂപ് വിശ്വം ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് റെജി, വിനയരാജ് മോഹിത്ത് എന്നിവർ സംസാരിച്ചു.