soumya

കോട്ടയം: ആർപ്പൂക്കര സ്വദേശിയായ നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ചു. ഈസ്റ്റ് പനമ്പാലം സ്‌കൂളിനു സമീപം ചക്കുഴിയിൽ സൗമ്യ സി. ജോസഫിനെയാണ് താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി സൗദി അൽ ജസീറ ആശുപത്രിയിൽ നഴ്സാണ്. ബോണ്ട് ലംഘിച്ചതിനുള്ള അഞ്ചു ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകി നാട്ടിലേയ്‌ക്കു പോരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേയ്‌ക്കു എത്തിക്കുന്നതിനായി തോമസ് ചാഴികാടൻ എം.പിയും മറ്റു നേതാക്കളും ശ്രമം നടത്തുന്നുണ്ട്.