കുമരകം: നവീകരിച്ച കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് 12ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. സമ്മേളനത്തിൽ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷനാകും. ചടങ്ങിൽ മുൻ എം.എൽ.എ. വി.എൻ.വാസവൻ ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യും. 45 ലക്ഷം രൂപാ മുടക്കിയാണ് പഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.