budget

കോട്ടയം: ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിലെ വരവു ചെലവ് കണക്കും യഥാർത്ഥ കണക്കും തമ്മിൽ വലിയ അന്തരമെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആവശ്യമായ മുന്നൊരുക്കമില്ലാതെ ബഡ്ജറ്റ് തയ്യാറാക്കിയതാണ് പ്രശ്‌നങ്ങൾക്കു കാരണം. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ജനറൽ കമ്മിറ്റിയും ഈ വിഷയം പരിശോധിച്ച് ഉചിതമായ തിരുത്തൽ വരുത്തണമെന്നാണ് നിർദേശം.


കണക്കിൽ കൂട്ടക്കുഴപ്പം

14.40 കോടി രൂപയാണ് ബഡ്ജറ്റ് പ്രകാരം ബാക്കി തുക. എന്നാൽ, 1.87 കോടി രൂപയേ ബാക്കിയുള്ളൂ. 12.53 കോടി രൂപ എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല. വരവിന്റെ കാര്യത്തിലുമുണ്ട് അന്തരം. 237.78 കോടി രൂപയാണ് കണക്കു പ്രകാരം ആകെ വരവ് . എന്നാൽ 67.00 കോടി രൂപയേ യഥാർത്ഥത്തിൽ വരവ് ഉള്ളൂ. ഇത്തരത്തിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഗ്രാന്റുകളും ചെലവഴിച്ചില്ല
ഗ്രാന്റുകൾ കൃത്യമായ ചെലവഴിക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പൊതുവികസന ഫണ്ടിൽ 52 ശതമാനവും എസ്.സി വിഭാഗത്തിന്റെ വികസന ഫണ്ടിൽ 33 ശതമാനവും ടി.എസ്.പി വിഭാഗത്തിൽ 37 ശതമാനവും മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. സർവശിക്ഷാ അഭിയാന്റെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

വെർച്വൽ ക്ലാസ് റൂമിന്

വകയിരുത്തിയത്: 12 ലക്ഷം

ചെലവഴിച്ചത്: 0