
പ്രോട്ടോക്കോൾ ലംഘനമാണോ...സ്വർണ്ണ കള്ളക്കടത്ത്,ലൈഫ് മിഷൻ കേസുകളിൽ കള്ളം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷണനും , കെ.സി.ജോസഫും,മോൻസ് ജോസഫും കോട്ടയം കളക്ട്രേറ്റിന് മുൻപിൽ ധർണ നടത്താൻ നടന്നുവരുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന പൊലീസുദ്യോഗസ്ഥൻ.കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി .യു.ഡി.എഫ് ചെയർമാൻ അഡ്വ.ജോസി സെബാസ്റ്റ്യൻ,ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉൾപ്പടെ അഞ്ചു പേരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.