surendran

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള സർവകലാശാല സങ്കുചിത രാഷ്‌ട്രീയ താത്പര്യത്തിനായി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വൈസ് ചാൻസലറായി ശ്രീനാരായണ ദർശനങ്ങളുമായി പുലബന്ധം പോലും ഇല്ലാത്തയാളെയാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ ചില പ്രത്യേക വിഭാഗക്കാർക്ക് സംവരണം ചെയ്‌തിരിക്കുകയാണ്. അർഹരായവരെ മാറ്റി നിറുത്താനാണ് കാലിക്കറ്റ് സർവകലാശാലയിലും ശ്രമിച്ചത്.

ശ്രീനാരായണ ഗുരു സർവകലാശാലയുടെ ഉദ്ഘാടന വേദി പാർട്ടി സമ്മേളന വേദിയാക്കി. പാർട്ടിയിൽ നിന്ന് അകന്നു പോകുന്ന ദുർബല വിഭാഗങ്ങളെ കൂടെ നിറുത്താനാണ് ഇപ്പോൾ സി.പി.എം ഗുരുദേവന്റെ പേര് ദുരുപയോഗം ചെയ്യുന്നത്. വൈസ് ചാൻസലറായി നിലവിൽ കണ്ടെത്തിയ ആളെ ഒഴിവാക്കി, അറിവും യോഗ്യതയുമുള്ളയാളെ നിയമിക്കണം.