pig

കാഞ്ഞിരപ്പള്ളി : ശബരിമല വനമേഖലയോട് ചേർന്ന എരുമേലി, കോരുത്തോട്', മുണ്ടക്കയം ഹൈറേഞ്ച് പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമായി. പ്രത്യേകിച്ച് എഴുകും മണ്ണ്, കൊമ്പുകുത്തി, മുക്കൂട്ടുതറ എന്നിവിടങ്ങൾ ഇവയുടെ വിഹാര കേന്ദ്രമാണ്. കാട്ടാന, പന്നി, കുരങ്ങ് എന്നിവയാണ് കൃഷിസ്ഥലങ്ങളിലേയ്ക്കത്തുന്നത് . കർഷകർ നട്ടുവളർത്തിയ കപ്പ, ചേന, തെങ്ങ്, കമുക് , വാഴ, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം മൃഗങ്ങൾ നശിപ്പിക്കുന്നു. ഈ സ്ഥലങ്ങളിലെല്ലാം ഫോറസ്റ്റ് ഓഫീസുകളുണ്ടായിട്ടും അവർ മൃഗപക്ഷത്താണ് നിൽക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

നടപടിവേണം

നൂറോളം കാട്ടുപന്നികളാണ് ഈ മേഖലയിലെ കൃഷിയിടങ്ങളിലേക്കെത്തുന്നത്. മുൻപൊക്കെ രാത്രികാലങ്ങളിലാണ് ഇവ നാട്ടിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പകലും ശല്യം രൂക്ഷമാണ്.
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുവാൻ നിയമമുണ്ടെങ്കിലും ലൈസൻസുള്ള തോക്കും
ഫോറസ്റ്റ് റേഞ്ചറുടെ അനുവാദവും വേണം. കർഷകരുടെ സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ മൃഗാധിപത്യമാണ് ഇവിടെ നടക്കുന്നത് . ആവശ്യമെങ്കിൽ താനും തോക്കുമായി കളത്തിലിറങ്ങി ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കും. അപ്പോൾ നിയമം കൈയിലെടുത്തുവെന്ന് നു പറയരു

ത്.

പി. സി.ജോർജ് , എം. എൽ. എ ,പൂഞ്ഞാർ