പാലാ : മനക്കുന്ന് ദേവീക്ഷേത്രത്തിന് സമീപമുള്ള കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബാബു എറയണ്ണൂർ, ആർ ടി മധുസൂദനൻ, എം.ടി.കുര്യൻ, ഡോ. തോമസ് സി കാപ്പൻ, ജിനു ബി നായർ, വി.ആർ.രഞ്ജിത്ത്, സിർലി ജോസ്, ഗോപകുമാർ എസ്.ജെ എന്നിവർ പ്രസംഗിച്ചു.