കട്ടപ്പന: ബൈക്കിൽ ഇടിശേഷം നിർത്താതെപോയ പിക്അപ് വാൻനിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ പിക്അപ്പും നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളും തകർന്നു. വ്യാഴാഴ്ച രാത്രി ഒൻപതോടെ ബി.എസ്.എൻ.എൽ. ജംഗ്ഷനിലാണ് അപകടം. പേഴുംകവലയിൽ ബൈക്കിൽ ഇടിശേഷം നിർത്താതെ പോയ പിക്അപ്, എതിരെവന്ന വാഹനത്തെ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ കലുങ്കിൽ തട്ടി സമീപത്തെ ലോഡ്ജിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിയുകയായിരുന്നു. കട്ടപ്പനയിലെ മത്സ്യ വിൽപന കേന്ദ്രത്തിലെ വാഹനമാണിത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. കട്ടപ്പനഇരട്ടയാർ റോഡ് നവീകരിശേഷം വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.