കോട്ടയം : ലോകം മുഴുവൻ ഭയപ്പാടിലാക്കിയ കൊറോണ എന്ന മഹാമാരിയേക്കാൾ കേരള ജനത ഭയപ്പെടുന്നത് പിണറായി സർക്കാരിനെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിവിധ ഏജൻസികളുടെ അന്വഷണത്തിൽ സത്യമാണന്ന് തെളിഞ്ഞു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി കേരള പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കളക്ടറേറ്റിലേക്ക് നടത്തിയ ഫ്ലാഷ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.സി.ജോസഫ്, മോൻസ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.