jalajeevan

കുറവിലങ്ങാട് : ജലജീവൻ മിഷൻ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ കടുത്തുരുത്തി മണ്ഡലം ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ആദ്യഘട്ടമായി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ 41.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളതായി എം.എൽ.എ വ്യക്തമാക്കി. കടുത്തുരുത്തി, ഞീഴൂർ, കാണക്കാരി, മാഞ്ഞൂർ, മുളക്കുളം, ഉഴവൂർ, കിടങ്ങൂർ, കടപ്ലാമറ്റം, വെളിയന്നൂർ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. മരങ്ങാട്ടുപള്ളി, കുറവിലങ്ങാട് പഞ്ചായത്തുകളിലും ഇതുവരെ കുടിവെള്ളം ലഭ്യമാകാത്ത കുടുംബങ്ങളെ രണ്ടാംഘട്ടമായി പദ്ധതിയിൽ ഉൽപ്പെടുത്തും.
11 പഞ്ചായത്തുകളിലായി 25000 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലായി കുടിവെള്ളം ലഭ്യമാകും.
ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പത്മാ ചന്ദ്രൻ, നിർമ്മലാ ദിവാകരൻ, മാത്തച്ചൻ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോയി.പി ചെറിയാൻ, ശോഭാ നാരായണൻ, സുനു ജോർജ്, ലിസി തോമസ്, ഷിജി ജോമോൻ, പി.ഡി.രാധാകൃഷ്ണൻ നായർ, ഷെർലി രാജു, ആൻസമ്മ സാബു , സുജാത സുമോൻ, പി.സി കുര്യൻ, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആൽബർട്ട് , വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ സുരേഷ്, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അനിൽ രാജ് എന്നിവർ പ്രസംഗിച്ചു. കോട്ടയം സൂപ്രണ്ടിംഗ് എൻജിനിയർ സി.സജീവ് പദ്ധതി വിശദീകരിച്ചു.