ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജ 12 ന് നടക്കും. ഇലഞ്ഞിമരത്തണലിൽ വാഴുന്ന നാഗരാജാവ്, നാഗകന്യക, നാഗയക്ഷി ദേവതകൾക്കായി സർപ്പ പൂജയും ആയില്യം പൂജയും നൂറും പാലും സമർപ്പണവും നടക്കും. രാവിലെ 8.30 ന് ആരംഭിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് ദർശന സൗകര്യമൊരുക്കും. 9.30 മുതൽ പ്രസാദ വിതരണ. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവരുടെ പേരിലും നാളിലും പൂജ നടത്തും. ഫോൺ: 9745260444