കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെതിരെ വണ്ടൻമേട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. വണ്ടൻമേട് വെള്ളിമല ചവറപ്പുഴ ഷാജി ജോസഫി(40) നെതിരെയാണ് കേസ്. ഇയാൾ ഒളിവിലാണ്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ കട നടത്തുകയാണ്. ഇവർ പുറത്തുപോയ സമയത്ത് കടയിലെത്തിയ ഷാജി പെൺകുട്ടിയെ കടന്നുപിടിച്ചതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ശക്തമാക്കി.