കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പ്ലാസ്റ്റിക് നിരോധനവും മാലിന്യ നിർമാർജന പദ്ധതിയും നിലവിൽ വന്നശേഷം ആരോഗ്യ വിഭാഗം ഒരുവർഷത്തിനിടെ പിഴ ഇനത്തിൽ ഈടാക്കിയത് 2.4 ലക്ഷം രൂപ. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനു പലരിൽ നിന്നായി 1.12 ലക്ഷം രൂപയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
വിൽപന നടത്തിയവരിൽ നിന്നു 1.28 ലക്ഷവും പിഴയായി ഈടാക്കി. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ്, കെ.എസ്. അനുപ്രിയ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.