അടിമാലി: വീണ് പരിക്കേറ്റ പിതാവ് നടത്തി വന്നിരുന്ന മത്സ്യ കച്ചവടം ഏറ്റെടുത്ത വിദ്യാർത്ഥിനികളായ ശിൽപ്പയ്ക്കും നന്ദനയ്ക്കും അടിമാലി ഗ്രാമപഞ്ചായത്ത് ആദരമൊരുക്കി.പെൺകുട്ടികളുടെ തീരുമാനത്തിന് നാടൊന്നാകെ കൈയ്യടി നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു അടിമാലി പഞ്ചായത്ത് ഇരുവർക്കും ആദരമൊരുക്കിയത്.അനുമോദനയോഗത്തിൽ പെൺകുട്ടികൾക്ക് ഉപഹാരം സമ്മാനിച്ചു.മാതാവ് സിന്ധുവിനൊപ്പമായിരുന്നു ശിൽപ്പയും നന്ദനയും അനമോദന ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയത്.സഹോദരിമാരുടെ പിതാവും മത്സ്യവ്യാപാരിയുമായ മനോജിന് വീണ് പരിക്കേൽക്കുകയും കുടുംബത്തെ വരുമാനം നിലക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ശിൽപ്പയും നന്ദനയും ഇരുമ്പുപാലം ടൗണിലെ മത്സ്യ വ്യാപാരം ഏറ്റെടുക്കാൻ തീരുമാനിച്ചത്.