കോട്ടയം : കുടുംബശ്രീ ജില്ലാമിഷന്റെ ജെൻഡർ റിസോഴ്‌സ് സെന്റർ വാരാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. 30 തദ്ദേശസ്ഥാപനങ്ങളിലുള്ള ജെൻഡർ റിസോഴ്‌സ് സെന്ററുകളെ ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ഓൺലൈനിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലസ്റ്ററുകളിൽ ഇന്ന് നടത്തുന്ന ആരോഗ്യ സെമിനാർ എം.എൽ.എമാരായ ഡോ.എൻ .ജയരാജ്, സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മാണി. സി. കാപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്യും. നാളെ അന്തർദേശീയ ബാലികാ ദിനം, 13 ന് അന്തർ ദേശിയ ദുരന്ത നിവാരണ ദിനം, 15 ന് അന്തർ ദേശീയ ഗ്രാമീണ വനിതാ ദിനം, 16 ന് ലോക ഭക്ഷ്യ ദിനം, 17 ന് അന്തർദേശിയ ദാരിദ്ര്യ ലഘൂകരണ ദിനം എന്നിവയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കും.