
അടിമാലി : വീടിന് സമീപമുള്ള പടുത കുളത്തിൽ വീണ് വൃദ്ധ മരിച്ചു പണിക്കൻ കൂടി കുരിശിങ്കൽ പരേതനായ പത്മനാഭന്റെ ഭാര്യ മാധവി (79) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം. വീടിന് സമീപമുള കൃഷി സ്ഥലത്തു പോയ മാധവി തിരികെ എത്താൻ വൈകിയതോടെ മക്കൾ അന്വേഷിച്ചെത്തിയപ്പോൾ കുളത്തിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ.ശശി, പരേതയായ ഉഷ. മരുമക്കൾ :ജമീല, പരേതനായ വാസു.