samaram

വൈക്കം : ആരോഗ്യ വകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലും കേരള ഗവൺമെന്റ് ഹോസ്പി​റ്റൽ എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ക്വാറന്റൈൻ പുനഃസ്ഥാപിക്കുക, ഗുണനിലവാരമുള്ള സുരക്ഷാ കി​റ്റുകൾ അനുവദിക്കുക. ഒഴിവുകൾ നികത്തുക, ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പ്രത്യേക ഇൻസെന്റീവ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാംദാസ് മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി ദേവസ്യ, സുദേവൻ എന്നിവർ പ്രസംഗിച്ചു.