പാലാ : നൈസർഗികമായ ഒരു പ്രവാഹമായിരുന്നു ചങ്ങമ്പുഴക്കവിതയെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. ചങ്ങമ്പുഴ യുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് പാലാ സഹൃദയസമിതി നടത്തിയ ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രവി പാലാ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.കുഴികുളം, ഡോ.ജയകൃഷ്ണൻ വെട്ടൂർ, ഡോ. എസ്.ബി.പണിക്കർ, ഗോപൻനായർ പാല, ജോസ് മംഗലശ്ശേരി, ഡി.ശ്രീദേവി, രവി പുലിയന്നൂർ പി.എസ്.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ചേരാവള്ളിശശി, ആര്യാംബിക, ചാക്കോ .സി. പൊരിയത്ത്, തച്ചൻ, ജോസാന്റണി, ജലജാ പ്രസാദ്,സാമജാ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.