പാലാ : വേൾഡ് അസോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രി, പാലാ ബാർ അസോസിയേഷൻ, ലയൺസ് ക്ലബ് പാലാ, ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനചാരണം പാലാ മരിയസദനത്തിൽ വച്ച് സംഘടിപ്പിച്ചു. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. വേൾഡ് അസോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രി സെക്രട്ടറി ജനറൽ ഡോ.റോയി എബ്രഹാം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് കണ്ടത്തിൽ, ജനമൈത്രി പൊലീസ് സി.ആർ.ഒ സുധേവ് എസ് എന്നിവർ പ്രസംഗിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ. മനോജ് മരിയസദനത്തിൽ പ്രവർത്തിച്ചുവരുന്ന വായനശാലയിലേക്കായി പുസ്തകങ്ങൾ സമ്മാനിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു.