
കോട്ടയം: കേന്ദ്ര മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി എൻ.ഡി.എയിൽ ചേരുമെന്ന് കേരളകോൺഗ്രസ് (എം) വൈസ് ചെയർമാൻ പി.ജെ. ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതു മുന്നണി പ്രവേശനം ഉണ്ടാകില്ല. സ്വന്തം താത്പര്യം സംരക്ഷണത്തിനുള്ള എൻ.ഡി.എ പ്രവേശനത്തോടെ കേരളകോൺഗ്രസ് അണികൾ ജോസിനെ വിട്ട് തങ്ങൾക്കൊപ്പം വരുമെന്നും ജോസഫ് അവകാശപ്പെട്ടു.
ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമിപ്പോൾ. ഈ വള്ളം എപ്പോൾ വേണമെക്കിലും വെള്ളത്തിൽ മുങ്ങിത്താഴാം.
ജോസ് യു.ഡി.എഫ് വിട്ടെങ്കിലും കേരളകോൺഗ്രസ് എംന് ലഭിച്ച ഏറ്റുമാനൂർ ചങ്ങനാശേരി ഉൾപ്പെടയുള്ള സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകില്ല. തങ്ങൾക്കാണ് ആ സീറ്റുകളുടെ അർഹത. ആദായ നികുതി പരിധിയിൽ വരാത്ത 60 വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.