കോട്ടയം : മറ്റുവകുപ്പിലെ ഫയലുകൾ നേരിട്ട് മുഖ്യമന്ത്രിയ്ക്ക് നൽകണമെന്ന ഉത്തരവ് വിചിത്രമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാരുടെ കഴിവിൽ മുഖ്യമന്ത്രിയ്ക്ക് വലിയ മതിപ്പ് ഇല്ലെന്ന് മാത്രമല്ല, അവരെ വിശ്വാസവും ഇല്ലാത്ത അവസ്ഥയായതിനാലാണ് ഈ തീരുമാനം. ഏകാധിപത്യ നിലപാടുകളുമായിട്ടാണ് മുഖ്യമന്ത്രിയുടെ ഭരണം.ഇത് തുറന്ന് കാണിക്കാൻ നട്ടെല്ലുള്ള എൽ.ഡി.എഫിലെ ഘടക കക്ഷികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.