n-jayaraj

കോട്ടയം: കേരള കോൺഗ്രസ് (എം) എൻ.ഡി.എയിലേക്ക് പോകുന്നു എന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നടത്തുന്ന കള്ളപ്രചാരണമാണെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ പറഞ്ഞു. ബി.ജെ.പി നേതാക്കളിൽ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്ന ജോസഫിന്റെ പ്രസ്താവനയിൽ നിന്ന് തന്നെ ആർക്കാണ് അവരുമായി ചങ്ങാത്തമുള്ളതെന്ന് വ്യക്തമാണ്. ജോസ് കെ. മാണി അമരത്തിരിക്കുന്ന വള്ളം ഒറ്റത്തടയിൽ തീർത്തതാണ്. പി.ജെ. ജോസഫിന്റെ ഏച്ചുകെട്ടിയ ചങ്ങാടത്തിന്റെ ഗതിയെക്കുറിച്ച് അദ്ദേഹം വിലപിച്ചാൽ മതി. തങ്ങളുടെ വള്ളം കരക്കെത്തിക്കാൻ തങ്ങൾക്കറിയാമെന്നും ജയരാജ് പറഞ്ഞു.