ഈരാറ്റുപേട്ട : കേരള കോൺഗ്രസ് (എം)ന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും കെ.എം.മാണി മെമ്മോറിയൽ എക്‌സലൻസ് അവാർഡ് നൽകും. 13 ന് രാവിലെ 11 ന് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം നിർവഹിക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യ പ്രഭാഷണവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുമോദന പ്രസംഗവും നടത്തും. ഇമാം കൗൺസിൽ ചെയർമാൻ നദീർ മൗലവി മുഖ്യാതിഥിയാകും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അദ്ധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോർജ്കുട്ടി അഗസ്റ്റി, സ്‌കൂൾ പ്രിസിപ്പൽ മിനി അഗസ്റ്റിൻ, കെ.എസ്.സി (എം)സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് തുടങ്ങിയവർ പ്രസംഗിക്കും.