പാലാ : കൊവിഡ് മഹാമാരി ഭീതിജനകമായി പടരുന്ന സാഹചര്യത്തിലും ദിവസവും വീടുവീടാന്തരം കയറിയിറങ്ങി ജോലി ചെയ്യുന്ന പോസ്റ്റുമാന്മാരുടെ സേവനങ്ങൾ മഹത്തരമാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു. ദേശീയ തപാൽ ദിനമായ ഇന്നലെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റുമാന്മാരെ ആദരിക്കുകയായിരുന്നു അവർ. അശ്വതി, എബിൻ ജോർജ്ജ്, ജീവ, പ്രിയങ്ക, അമ്പാടി എന്നിവരെയാണ് ആദരിച്ചത്. ഡെപ്യൂട്ടി പോസ്റ്റുമാസ്റ്റർ ജോസുകുട്ടി തോമസ്, അസിസ്റ്റന്റ് പോസ്റ്റുമാസ്റ്റർ സതീഷ് കുമാർ എം.ആർ, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് കെ.കെ.വിനു തുടങ്ങിയവർ പ്രസംഗിച്ചു.