youth

കോട്ടയം : രാജ്യത്ത് സ്ത്രീകൾക്കും ദളിതർക്കുമെതിരായി സമാനതകളില്ലാത്ത രീതിയിൽ അതിക്രമങ്ങൾ നടന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കാത്തത് പേടി കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. മോദി - യോഗി ഭരണകൂട ഭീകരതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാനയാത്ര രണ്ടാം ദിവസമായ ഇന്നലെ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. കെ.സി.ജോസഫ് എം.എൽ.എ യാത്രയെ സ്വീകരിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി, വി.ടി. ബൽറാം എം.എൽ.എ, റോജി എം ജോൺ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ഭാരവാഹികളായ പി.ആർ.സോന, ടോണി ചമ്മണി,നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് പി.പി.സിബിച്ചൻ, എ.സനീഷ് കുമാർ, അബ്ദുൽ സലാം റാവുത്തർ തുടങ്ങിയവർ ജാഥയുടെ ഭാഗമായി.