കല്ലറ : ശ്രീശാരദാക്ഷേത്രത്തിലെ നവരാത്രി ഉത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് 17 മുതൽ 26 വരെ നടക്കും. 23 ന് വൈകിട്ട് പൂജവയ്പ്, 24 ന് മഹാനവമി, വിജയദശമി ദിനമായ 26 ന് രാവിലെ 7.20 ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി പാണാവള്ളി അജിത് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. വിവിധ കലകൾ അഭ്യസിച്ചവരുടെ അരങ്ങേറ്റവും നടത്താൻ സൗകര്യമുണ്ട്. എന്നാൽ ശ്രോതാക്കളെ അനുവദിക്കില്ല. ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 9495685685, 9539113245, 8547468110.