കൂരാലി : പനമറ്റത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയയുടെ നേതൃത്വത്തിൽ വീടുകയറിയുള്ള അക്രമം പതിവാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് മാഫിയയുടെ നേതൃത്വത്തിൽ പനമറ്റത്തുള്ള വീട്ടിൽ കയറി പെൺകുട്ടിയെ അപമാനിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ സംഘത്തെ ഇടമറ്റത്ത് കഞ്ചാവുമായി നാട്ടുകാർ പിടിച്ച് പാലാ പൊലീസിൽ ഏൽപ്പിച്ചിരുന്നു. നിരന്തരം അക്രമങ്ങൾ ഉണ്ടാകുന്ന പനമറ്റത്ത് പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.