പനമറ്റം : അയൽവാസികളുടെ പുരയിടത്തിലെ കൃഷികൾ നശിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. പനമറ്റം പുളിക്കൽ കരോട്ട് ശരത്ത് (22) ആണ് പിടിയിലായത്. ശരത്തിന്റെ സമീപവാസികളായ നാല് വീട്ടുകാരുടെ കൃഷിയാണ് വെള്ളിയാഴ്ച രാത്രി എട്ടോടെ നശിപ്പിച്ചത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.