കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നികുതി വരുമാനം കുറയുന്നതിന്റെ പേരിൽ സ്വർണ, വെള്ളി വ്യാപാരികളെ തിരഞ്ഞുപിടിച്ചു നടത്തുന്ന കട പരിശോധന നിർത്തിവെയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബുള്ളിയൻ ബസാറിന്റ ലോഗോ പ്രകാശനവും നടത്തി. ഹെൽപ് ഡസ്‌ക് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടർ എസ്.അബ്ദുൽ നാസർ നിർവഹിച്ചു.
ജില്ലാപ്രസിഡന്റ് വിൽസൺ ഇട്ടിയവിര അദ്ധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിന്ദു മാധവ്, ബി.പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ നസീർ പുന്നയ്ക്കൽ, എസ്.പളനി, ലിബി മൂഴയിൽ, സണ്ണി ഇടിമണ്ണിക്കൽ, സാവിയോ ഡൊമിനിക്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റായി വിത്സൺ ഇട്ടിയവിര, ജനറൽ സെക്രട്ടറിയായി ലിബി മൂഴയിൽ എന്നിവരെ തിരഞ്ഞെടുത്തു.