kappan

പാലാ: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ എടുക്കുന്നത് സംബന്ധിച്ച മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന് മാണി സി. കാപ്പൻ എം എൽ എ. അതിനു മുമ്പേ ചിലർ സീറ്റു വീതം വെപ്പു വരെ നടത്തി. പാലാ സീറ്റു സംബന്ധിച്ച പ്രചാരണങ്ങളിൽ അടിസ്ഥാനമില്ല. ഏതെങ്കിലും സീറ്റ് മോഹിക്കുന്നവർ അവരുടെ ആഗ്രഹം പലവിധം പുറത്തുവിടും. അതിനൊക്കെ മറുപടി പറയണ്ടേ കാര്യമില്ല.


മൂന്നു തവണ പരാജയപ്പെട്ട ശേഷം നേടിയതാണ് പാലാ. അത് ഞാൻ പരാജയപ്പെടുത്തിയ പാർട്ടിക്കു വിട്ടു നൽകണമെന്ന് എങ്ങനെ പറയാൻ കഴിയും. പാലായുടെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജയിച്ച സീറ്റ് ഏതെങ്കിലും പാർട്ടി വിട്ടു നൽകുമോ? എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ നിലപാടും അതു തന്നെയാണ്.