കട്ടപ്പന: കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ജോയി കുഴിപ്പള്ളി രാജിവച്ച് കേരള കോൺഗ്രസിൽ (എംജോസ് വിഭാഗം) ചേർന്നു. യു.ഡി.എഫിൽ നിന്നു അകാരണമായി കേരള കോൺഗ്രസിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ പ്രസിഡിന്റ് ജോസ് പാലത്തിനാൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, റെജി മുക്കാട്ട്, സോണി ചൊള്ളാമഠം എന്നിവർ ജോയി കുഴിപ്പള്ളിയെ സ്വീകരിച്ചു.