കട്ടപ്പന: കര്‍ഷക ബില്ലുകളെ അനുകൂലിച്ച് കര്‍ഷക മോര്‍ച്ച ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്രാംകുടിയില്‍ ട്രാക്ടര്‍ പൂജ നടത്തി. ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന ചൂഷണം ഒഴിവാക്കുന്ന ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സമരം നടത്തുന്നവര്‍ കുത്തക ഇടനിലക്കാര്‍ക്കാണ് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രതീഷ് വരകുമല, പി.ആര്‍. ബിനു, രമ്യ രവീന്ദ്രന്‍, സജീവന്‍ പ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.