കട്ടപ്പന: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ക്രിമിനൽ കേസെടുക്കണമെന്നു ആവശ്യപ്പെട്ട് കൊന്നത്തടി പഞ്ചായത്ത് അംഗങ്ങളുടെ വീട്ടുപടിക്കൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സമരം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സമരങ്ങൾ ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജില്ലാ ട്രഷറർ ടി.എം. സുരേഷ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പി.ആർ. ബിനു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രൻ, കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. സന്തോഷ്‌കുമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.