kob-khader

താഴത്തങ്ങാടി : മുസ്ലിംലീഗ് കോട്ടയം ജില്ലാ മുൻ വൈസ് പ്രസിഡന്റും കോട്ടയം എം.എൽ റോഡിലെ പ്രമുഖ വ്യാപാരിയും താഴത്തങ്ങാടി ജമാഅത്ത് മുൻ സെക്രട്ടറിയുമായിരുന്ന കൊച്ചു വീട്ടിൽ ഹാജി കെ. എം.കാദർകുട്ടി (79) നിര്യാതനായി. ഭാര്യ: സൈനബ ബീവി (ചങ്ങനാശ്ശേരി തരകം വീട് കുടുംബാംഗം). മക്കൾ: കെ.കെ.മുഹമ്മദ് സാലി (പ്രസിഡന്റ്, താഴത്തങ്ങാടി ജമാ അത്ത്, കെ.എം.കെ പ്ലാസ്റ്റിക്‌സ് ),ഷെഫീല കെ.കെ,റെജിന കെ.കെ, നിസാമോൾ കെ.കെ, ഡോ.ബേനസീർ കെ.കെ (വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി),റിസാന കെ.കെ. മരുമക്കൾ: ഷാനവാസ് മുണ്ടക്കയം (റിട്ട.സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ),ഹാഷിം നിസാർ (സയന്റിസ്റ്റ് സൺ ഫാർമ ഡൽഹി),അൻവർ ഹാരിസ് ഏറ്റുമാനൂർ(ദുബായ്),ലുക്ക്മാൻ കായംകുളം (റിട്ട. റജിസ്ട്രാർ എം.ജി യൂണിവേഴ്‌സിറ്റി),അഡ്വ.പി എ സലിം മണിമല ( കേരളാ ഹൈക്കോടതി),നജ്മാ ഇബ്രാഹിം ( പുഞ്ചസ്‌പെഷ്യൽ ഓഫീസ് കോട്ടയം). കബറടക്കം നടത്തി.