lorry

രാജകുമാരി.രാജകുമാരിയിൽ ഏലക്കാ ലോഡുമായി വന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല.

ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. കയറ്റുമതി ചെയ്യുന്നതിനുള്ള ഏലക്കായുമായി തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്നു ലോറി. കനത്ത മൂടൽ മഞ്ഞിലൂടെ സഞ്ചരിച്ച ലോറി ദേവമാത പള്ളിയ്ക്ക് സമീപം എത്തിയപ്പോൾ കാട്ടുപന്നി റോഡിന് കുറുകെ ചാടി. വാഹനം ഇടിക്കാതിരിക്കാൻ ഡ്രൈവർ ബ്രേക്ക് ഇട്ടതോടെ വാഹനം റോഡിന്റെ ഇടതുവശത്തേയ്ക്ക് മറിയുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ ഡ്രൈവർ രാജ്കുമാർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം മറിയുന്ന ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ രക്ഷാ പ്രവർത്തനം നടത്തി.