കുഞ്ചിത്തണ്ണി: സമീപ പ്രദേശങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കുഞ്ചിത്തണ്ണി, എല്ലക്കൽ ടൗണുകൾ നാളെ മുതൽ ഞായറാഴ്ച വരെ അടച്ചിടാൻ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറക്കില്ല. ടാക്‌സി, ഓട്ടോ സർവീസുകളും നിർത്തി വയ്ക്കും. പരിസര പ്രദേശങ്ങളായ നെല്ലിക്കാട്, ഉപ്പാർ, പോത്തുപാറ, ആഡിറ്റ്, മുതുവാൻ കുടി, ആനച്ചാൽ, ചിത്തിരപുരം, തുടങ്ങിയ ഇടങ്ങളിൽ കൊ വിഡ് വ്യാപന ഭീഷണിയിലാണ്. വ്യാപാരികൾ ഉൾപ്പെടെ നിരവധി പേർ ക്വാറന്റയ്‌നിൽ പ്രവേശിച്ചു കഴിഞ്ഞു. ആനച്ചാൽ ടൗണും ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ചിത്തണ്ണി ടൗണിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് അടച്ചിടാൻ തീരുമാനിച്ചത് .സർവകക്ഷി യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു., സെക്രട്ടറി ഒ.ആർ രവി, കെ.ആർ ജയൻ, എം.ആർ. സോമരാജർ, പഞ്ചായത്ത് അംഗങ്ങളായ ടൈറ്റസ് തോമസ്, ശോഭ കുഞ്ഞമോൻ, കെ.കെ സുഗുണൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു