കുറവിലങ്ങാട് : മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ നടപ്പാക്കിയ ഐ.ടി സ്‌കൂൾ പദ്ധതിയുടെ കടുത്തുരുത്തി നിയോജകമണ്ഡലതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് കടുത്തുരുത്തി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. എൽ.പി സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ഗവ.എയ്ഡഡ് സ്‌കൂളുകളിലും ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജമാക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.