കറുകച്ചാൽ : കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നഴ്‌സ് തൂങ്ങി മരിച്ചു. ശാന്തിപുരം ഇരുമ്പുകുഴി കല്ലോലിക്കൽ പരേതനായ മോഹനന്റെ മകൾ മോബി (29) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ മോബി കഴിഞ്ഞ രണ്ടിനാണ് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു. മോബി ഒറ്റയ്ക്കായിരുന്നു വീട്ടിൽ കഴിഞ്ഞത്. ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മോബിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതാവ്: വത്സമ്മ, സഹോദരൻ: അജിത്ത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.