
അടിമാലി: ടൂറിസം കേന്ദ്രങ്ങൾ ഇന്ന് സജീവമാകുമ്പോൾ .മൂന്നാറിലെ കണ്ടയെിൻമെന്റ് സോൺ പ്രതിസന്ധിയിലാക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ടൗൺ ഉൾപ്പെടുന്ന പ്രദേശം കണ്ടയ്‌മെന്റ് സോണായതിനാൽ സന്ദർശകർക്ക് പ്രവേശനാനുമതിയില്ല. അതിനാൽ സമീപ പ്രദേശങ്ങളായ മാട്ടുപ്പെട്ടി, ഇരവികുളം നാഷണൽ പാർക്ക്, കുണ്ടള, മറയൂർ, വടവട, കാന്തല്ലൂർ എന്നിവിടങ്ങളിലേയ്ക്ക് സഞ്ചാരികൾക്ക് എത്താൻ കഴിയുകയില്ല. ആനച്ചാൽ,കുഞ്ചിത്തണ്ണി എന്നീ സ്ഥലങ്ങൾ കൊ വിഡ് ഭീഷിണിയെ തുടർന്ന് അടച്ചിടുകയാണ്. ഇടുക്കിയിലെ എല്ലാ വെള്ളച്ചാട്ടങ്ങളും ജല സമൃദ്ധമാണ്.എന്നാൽ ഇവ കാണുന്നതിനുള്ള അവസരം കൊവിഡ് വ്യാപനം മൂലം സാധിക്കാത്ത അവസ്ഥയാണ്. ടൂറിസ്റ്റ് ഹോമുകൾ ,ഹോം സ്റ്റേ എന്നിവ പൂർണ്ണമായ രീതിയിൽ പ്രവർത്തനം അരംഭിച്ചാൽ മാത്രമാണ് സഞ്ചാരികൾ എത്തി തുടങ്ങുകയുള്ളു. എങ്കിലും ചില ഒറ്റപ്പെട്ട യാത്രകൾ ഇപ്പോഴും നടത്തുന്നവർ ഉണ്ട്.ഇവർ അധികവും ഇരുചക്രവാഹനങ്ങളിൽ എത്തി അന്നുതന്നെ തിരിച്ചു പോകുന്നു. വരും ദിവസങ്ങൾ പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ളത്.
.